താജിക്കിസ്ഥാനും ബ്രൂണെ ദ്വീപിനും പിറകെ സൊമാലിയയിലും ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് വിലക്ക്. ഇത്തരം ആഘോഷങ്ങള്‍ രാജ്യത്തിന്റ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതും ആളുകള്‍ ഒരുമിച്ച് കൂടുന്നതും വിലക്കിയിട്ടുണ്ട്. വിലക്ക് ലംഘിച്ചാല്‍ നിയമ നടപടിയുണ്ടാകും. അതേ സമയം തീവ്രവാദ ഭീഷണിയാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ എല്ലാ വിദ്യാലയങ്ങളില്‍ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് താജിക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ബ്രൂണെ ദ്വീപിലും ക്രസിമസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ട്.
Discussion about this post