കൊച്ചി: എറണാകുളത്ത് ദുരഭിമാനക്കൊല. ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിൽ പിതാവ് വിഷം നൽകിയ മകൾ മരിച്ചു. ക്രൂരമായി മർദ്ദിച്ച ശേഷം കീടനാശിനി ബലമായി വായിൽ ഒഴിച്ച് നൽകുകയായിരുന്നു. ഗുരുതരാവസ്ഥയിലായ 14 കാരി കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആലുവ ആലങ്ങാട് സ്വദേശിനിയായ ഒമ്പതാം ക്ലാസുകാരിയായാണ് മരിച്ചത്.ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ കുട്ടിയുടെ പിതാവായ കരുമാലൂർ സ്വദേശി അബീസി(45)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post