മുംബൈ: പ്രശസ്ത നടിയും മോഡലുമായ ഉർഫി ജാവേദ് സുവർണ ക്ഷേത്രം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത്. പിങ്ക് നിറത്തിലുള്ള പരമ്പരാഗത സൽവാർ കമ്മീസ് അണിഞ്ഞാണ് താരം എത്തിയത്. സഹോദരി ഡോളിക്കൊപ്പമാണ് അമൃത്സറിലെ സുവർണക്ഷേത്രത്തിൽ എത്തിയത്.
പുണ്യസ്ഥലത്ത് കൈകൾ കൂപ്പി സുവർണ്ണ ക്ഷേത്രത്തിൽ അനുഗ്രഹം വാങ്ങുന്നത് കണ്ടു. ക്ഷേത്രത്തിലെ ഗാനമേളയുടെയും ക്ഷേത്രത്തിലെ ലംഗറിന്റെയും നിമിഷങ്ങളും ഉർഫി പങ്കുവെച്ചു. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് പ്രതികരണവുമായി രംഗത്തെത്തിയത്.
സൽവാറിൽ സുന്ദരിയായിരിക്കുന്നുവെന്ന് പലരും കുറിച്ചു. എന്നാൽ ഉർഫി ജാവേദിന്റെ ക്ഷേത്രദർശനത്തിന് എതിരെ നിരവധി ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലീം നാമധാരിയായ ഉർഫി എന്തിന് ക്ഷേത്രദർശനം നടത്തുന്നുവെന്നാണ് മതമൗലികവാദികളുടെ ആക്രോശം.
Discussion about this post