കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കി.മേരി ക്വീന്‍സ് ആശുപത്രിയിലാണ് അസാധരണ സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ(86)യുടെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്ന് മാറി നല്‍കിയത്. ശോശാമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെയാണ് മറ്റൊരാളുടെ മൃതദേഹമാണെന്ന് ബന്ധുകള്‍ തിരിച്ചറിയുന്നത്.
ശോശാമ്മയുടെ മൃതദേഹം എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അത് മറ്റൊരുകൂട്ടര്‍ കൊണ്ടുപോയി സംസ്‌കരിച്ചുവെന്ന വിശദീകരണമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.തിങ്കളാഴ്ചയാണ് ശോശാമ്മ ജോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്് മരിക്കുന്നത്.ആശുപത്രിയില്‍ മോര്‍ച്ചറി സൗകര്യമുള്ളതിനാല്‍ മൃതദേഹം അവിടെ സൂക്ഷിക്കുകയായിരുന്നു. ശോശാമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാന പ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മ എന്ന സ്ത്രീയുടെ മൃതദേഹവും സൂക്ഷിച്ചിരുന്നു. ഇന്ന് രാവിലെ ശോശാമ്മയുടെ ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് അവരുടെതല്ലെന്നും ചിറക്കടവ് സ്വദേശിനിയുടെതാണെന്നും തിരിച്ചറിഞ്ഞത്. എന്നാല്‍ ശോശാമ്മയുടെ മൃതദേഹം ലഭിച്ചവര്‍ ദഹിപ്പിക്കുകയും ചെയ്തു.ഇതോടെയാണ് ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
എന്നാല്‍ പ്രതിഷേധത്തിനുപിന്നാലെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചു.ശോശാമ്മയുടെ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിതാഭസ്മം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും അത് സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം . കമലാക്ഷിയമ്മയുടെ കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും തെറ്റുപറ്റിയിട്ടുണ്ടെന്നും അവര്‍ മൃതദേഹം ഏറ്റുവാങ്ങുമ്പോള്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്നും ശോശാമ്മയുടെ കുടുംബം പറഞ്ഞു.
Discussion about this post