കൊച്ചി : പൃഥ്വിരാജ് നായകനായ ‘ഗുരുവായൂര്‍ അമ്പലനടയില്‍ ‘എന്ന സിനിമയുടെ ചിത്രീകരണത്തിനായി നിര്‍മ്മിച്ച സൈറ്റ് പൊളിച്ചു നീക്കി. നഗരസഭയുടെ സ്റ്റോപ് മെമ്മോ കിട്ടിയതിനെ തുടര്‍ന്നാണ് പാതി വഴിയില്‍ സൈറ്റ് പൊളിച്ച് നീക്കേണ്ടി വന്നത്. ചിത്രീകരണത്തിനായി പെരുമ്പാവൂരില്‍ സ്വകാര്യ വ്യക്തിയുടെ നിലം അനധികൃതമായി മണ്ണിട്ടാണ് സിനിമയ്ക്കായി സൈറ്റ് നിര്‍മ്മിച്ചിരുന്നത്.
ഗുരുവായൂര്‍ അമ്പലത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും മാതൃകകളാണ് ഷൂട്ടിംഗിനായി നിര്‍മ്മിച്ചു കൊണ്ടിരുന്നത്. ഇതാണ് പൊളിച്ചു നീക്കേണ്ടി വന്നത്.
വയല്‍ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെയാണ് നഗരസഭയുടെ നടപടി. ആറ് മാസത്തേയ്ക്കായിരുന്നു സ്ഥലം വാടകയ്ക്ക് നല്‍കിയിരുന്നത്. ഒരുമാസമായി 60 ഓളം പേര്‍ ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.
വയല്‍ നികത്തിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നഗരസഭയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭ പരിശോധന നടത്തുകയും സെറ്റ് നിര്‍മാണം നിര്‍ത്തി വയ്പ്പിക്കുകയും ചെയ്തു. ഇതോടെയാണ് സെറ്റ് പൊളിക്കാന്‍ നഗരസഭ മെമോ നല്‍കിയത്.
സെറ്റ് നിര്‍മിച്ച സ്ഥലം ഇപ്പോഴും നിലം ഭൂമിയാണെന്നും നിര്‍മ്മാണത്തിന് ഒരു തരത്തിലുള്ള അനുമതിയും ഉടമ വാങ്ങിയിട്ടില്ലെന്നും നഗരസഭ അധ്യക്ഷന്‍ ബിജു ജോണ്‍ ജേക്കബ് വ്യക്തമാക്കി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് മുഖ്യവേഷത്തില്‍ അഭിനയിക്കുന്നത്. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം.
Discussion about this post