തിരുവനന്തപുരം: കേരളത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് അവഗണനയെന്ന് ആരോപിച്ച് ദേശീയ-സംസ്ഥാന തലത്തില്‍ സിപിഎം പ്രതിഷേധത്തിനൊരുങ്ങുന്നു. കേന്ദ്രം സാമ്പത്തിക സഹായം നിഷേധിക്കുന്നു എന്നാണ് സിപിഎം പറയുന്നത്. രണ്ടു മൂന്നു മാസത്തെ സമയമെടുത്ത് കൃത്യമായി ആളുകളെ സംഘടിപ്പിച്ചതിന് ശേഷമായിരിക്കും പ്രക്ഷോഭം. ദേശീയതലത്തില്‍ ഡല്‍ഹിയിലെ കേന്ദ്രഭരണ ആസ്ഥാനത്ത് കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഒരു വലിയ പാർട്ടി പരിപാടി നടത്താനാണ് സിപിഎം തയ്യാറെടുക്കുന്നത്.
ഇതിൻറെ ഭാഗമായിസംസ്ഥാനതലത്തില്‍ കണ്‍വന്‍ഷനുകള്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അറിയിച്ചു. മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എ.മാര്‍, ഇടതുപക്ഷ എം.പി.മാര്‍, ഇടതുപക്ഷ സംഘടനാ നേതാക്കള്‍ എന്നിവരെല്ലാം ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഇ.പി. അറിയിച്ചു. ജനുവരിയിലാണ് സമരത്തിന് ഉദ്ദേശിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.
കേരളം സാമ്പത്തികമായി പ്രയാസത്തിലാണ്. ഇക്കൊല്ലം 71,000 കോടി രൂപ പഴയ കുടിശ്ശിക പിരിച്ചു. കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന ഓഡിറ്റ് വിഭാഗത്തിന്റെ നിരീക്ഷണം തെറ്റാണ്. ഇ.എം.എസ്. സര്‍ക്കാരിന്റെ കാലം മുതലുള്ള കുടിശ്ശിക പിരിച്ചെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കാന്‍ വികസന വിരോധികള്‍ക്കേ കഴിയൂ. അവയില്‍ പലരും മരിച്ചവരോ സ്ഥാപനങ്ങള്‍ പൂട്ടിയവയോ ആണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് കേരളത്തെ കുറ്റപ്പെടുത്തുന്നു.
കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നില്ല. ഇതിനെതിരെയാണ് കണ്‍വന്‍ഷന്‍. പുതിയ ട്രെയിനുകള്‍, പഴയ കോച്ചുകള്‍ മാറ്റി പുതിയവ സ്ഥാപിക്കല്‍, റബ്ബറിന് ന്യായമായ വില എന്നിവയെല്ലാം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post