ന്യൂഡൽഹി; ദീപാവലി ഉത്സവാഘോഷങ്ങളുടെ തിരക്കിലാണ് രാജ്യമെങ്ങും. വിളക്കുകൾ തെളിയിച്ചും, മധുരം കൈമാറിയും എല്ലാവരും ദീപവാലി ആഘോഷിക്കുന്നു. ഈ വർഷവും പതിവ് തെറ്റിക്കാതെ സൈനികർക്കൊപ്പം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം.ഹിമാചൽ പ്രദേശിയെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ലെപ്ച എന്ന ഗ്രാമത്തിലാണ് ഇത്തവണ രാജ്യത്തിന്റെ പ്രധാന സേവകനെത്തിയത്.
2014-ൽ അധികാരമേറ്റത് മുതൽ, സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. അവരുടെ ത്യാഗങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായി വിദൂര ഗ്രാമങ്ങളിലേക്കാണ് ഓരോവർഷവും യാത്ര ചെയ്ത് എത്താറുള്ളത്.
ദീപാവലി ആഘോഷിക്കുന്ന രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. ഈ ആഘോഷം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും നൽകട്ടെയെന്ന് നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.
Discussion about this post