വാഷിംങ്ടൺ: സോഷ്യൽ മീഡിയ ഭീമനായ ഫേസ്ബുക്ക് പണി മുടക്കി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഫേസ്ബുക്കിന് സാങ്കേതിക പ്രശ്‌നം അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഫേസ്ബുക്ക് ലോഗിൻ ചെയ്ത് കഴിഞ്ഞാൻ ‘ ഇൻസഫിഷ്യന്റ് പെർമിഷൻ’ എന്ന കമാൻഡാണ് പോപ്പ് അപ്പായി വരുന്നത്. നേരത്തെ ഈ മെസേജ് വന്ന് പിന്നാലെ പൂർവ്വ സ്ഥിതിയിലായെങ്കിലും ഇപ്പോൾ ഫീഡ് തന്നെ ലഭ്യമല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. പേജുകൾക്കാണ് പ്രശ്‌നമെന്നാണ് വിവരം.
This page isn’t available at the moment ‘ എന്ന സന്ദേശമാണ് ഇപ്പോൾ സ്‌ക്രീനുകളിൽ തെളിയുന്നത്. നിരവധി പേരാണ് #facebookdown എന്ന ഹാഷ്ടാഗോടെ ഇത് എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മെറ്റയുടെ തന്നെ ഇൻസ്റ്റഗ്രാമിനും ചില പ്രശ്‌നങ്ങൾ ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മെറ്റയുടെ പ്രശ്‌നം നിരവധി പേർ ചൂണ്ടിക്കാട്ടിയിട്ടും സുക്കർ ബർഗ് ഇത് വരെ പ്രതികരിക്കുകയോ സംഭവം സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
Discussion about this post