പ്രിയപ്പെട്ട അപ്പുവിന്റെ വിവാഹനിശ്ചയം ആഘോഷമാക്കുകയാണ് ആരാധകർ. കാളിദാസിന്റെയും കാമുകി താരിണി കലിംഗരായരുടെയും വിവാഹനിശ്ചത്തിൽ ക്യാമറ കണ്ണുകൾ ഇടയ്ക്കിടെ തിരഞ്ഞത് മറ്റു രണ്ടുപേരെയായിരുന്നു. അപ്പുവിന്റെ കുഞ്ഞനുജത്തി ചക്കിയേയും അവളുടെ പ്രിയതമനെയുമായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. പ്രണയത്തിലായിരുന്നുവെന്ന് മാളവിക വെളിപ്പെടുത്തിയിരുന്നുവെങ്കിലും മുഖം വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോഴിതാ മാളവിക കാമുകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ചേട്ടനെയും ചേട്ടത്തിയേയും പോലെ ക്യൂട്ട് കപ്പിൾസ് എന്നാണ് ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റ്‌സ്.എന്നാൽ ചക്കിയുടെ ഭാവി വരൻ ആരെന്നു ഇനിയും കൃത്യമായ വിവരമില്ല. അദ്ദേഹം ആരെന്നോ പേര് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. അധികം വൈകാതെ തന്നെ മാളവിക പ്രയതമനെ പരിചയപ്പെടുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം കാളിദാസിന്റെ വിവാഹനിശ്ചയം കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങാണെന്നാണ്, ചിത്രങ്ങളും വീഡിയോകളും നൽകുന്ന സൂചന. വെള്ളയും പിങ്കും ആണ് വധൂവരന്മാരുടെയും ബന്ധുക്കളുടെയും വേഷത്തിന്റെ തീം
Discussion about this post