ടെൽ അവീവ്: ഹമാസിനെതിരായ യുദ്ധം കൂടുതൽ കടുപ്പിക്കുമെന്ന് സൂചന നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന് ലോകത്തിന് എതിരെ നിൽക്കേണ്ടി വന്നാലും ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ആവശ്യമെങ്കിൽ ലോകം മുഴുവൻ എതിർത്താലും ലക്ഷ്യത്തിൽ തന്നെ ഉറച്ച് നിൽക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.
ഗാസയിൽ വെടിനിർത്തൽ ആഗോള സമ്മർദ്ദമായി ഇസ്രായേലിന് മേൽ പതിക്കുന്ന സമയത്താണ് ബെഞ്ചമിൻ നിലപാട് വ്യക്തമാക്കിയത്. ഹമാസിന്റെ അവസാനം കാണുമെന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
ഗാസയിൽ വെടിനിർത്തൽ എന്നത് ഹമാസിനോട് കീഴടങ്ങുന്നതിന് തുല്യമാണ്.ഹമാസിന്റെ ഭീകരതയെയാണ് അപലപിക്കേണ്ടതെന്നും ലോക നേതാക്കളോട് നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസിന്ന് ഗാസയിൽ എന്താണോ ചെയ്യുന്നത് അത് നാളെ ന്യൂയോർക്കിലും പാരിസിലും ലോകത്തെവിടെയും ഉണ്ടായേക്കാം. അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post