ചെമ്പരത്തിപൂവ് കണ്ടിട്ടില്ലേ? നല്ല വിടർന്ന നിത്യപുഷ്പിണിയായ ചെടിയാണ് ചെമ്പരത്തി. നിരവധി നിറങ്ങളിൽ കാണപ്പെടുന്ന ഇവയ്ക്ക് ഔഷധഗുണങ്ങൾ ഏറെയാണ്. ഇത് ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ആന്തോസയാനിൻ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിധ്യം മൂലമാണ് ചെമ്പരത്തി പൂവിന് കടും ചുവപ്പ് നിറം ലഭിക്കുന്നത്. ചെമ്പരത്തി പൂവിൽ ബീറ്റാ കരോട്ടിൻ, കാൽസിയം,ഫോസ്‌ഫേറ്‌സ്, ഇരുമ്പു, തയാമിൻ, റൈബോഫ്‌ലാവിന് , വിറ്റാമിന് സി എന്നിവ അടങ്ങിയിരിക്കുന്നു.ചർമ്മ സംരക്ഷണത്തിനും കേശസംരക്ഷണത്തിനും ചെമ്പരത്തി ഉപയോഗിക്കുന്നത് മികച്ചഫലം നൽകുന്നു.
ബിപി കുറയ്ക്കാൻ ചെമ്പരത്തി ജ്യൂസ് ഏറെ ഗുണകരമാണ്. പ്രമേഹത്തിനും കൊളസ്ട്രോളിനും ഇത് നല്ലൊരു മരുന്നു കൂടിയാണ്. രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ജ്യൂസ് നല്ലതാണ്.
എലാസ്റ്റേസ് എൻസൈമിൻറെ ഉൽപാദനത്തെ തടയാനുള്ള കഴിവ് ചെമ്പരത്തിക്ക് ഉണ്ട്, അങ്ങനെ പ്രായമാകൽ പ്രക്രിയയെ ചെറുക്കുകയും ചർമ്മത്തെ യുവത്വതോടെ നിലനിർത്തുകയും ചെയ്യുന്നു. ചെമ്പരത്തിയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും പൊടിപടലങ്ങളിൽ നിന്നും അഴുക്കുകളിൽ നിന്നും ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെമ്പരത്തി പൂവ് ഉപയോഗിക്കുന്നത് നല്ലതാണ്. ചെമ്മരത്തി പൂവ് ഉണക്കിപ്പൊടിച്ചു കഴിക്കുന്നത് രക്ത ധമനികളിലെ കൊഴുപ്പു അകറ്റാനും കൊളസ്ട്രോൾ കുറക്കാനും നല്ലതാണ്. രോഗ പ്രതിരോധ ശേഷിക്കും ശരീരത്തിലെ ചൂട് കുറക്കുന്നതിനും ഫലപ്രദമാണ്.
ചർമ സംരക്ഷണത്തിന് ചെമ്പരത്തിയും പാലും
ഉണങ്ങിയ ചുവന്ന ചെമ്പരത്തിപ്പൂക്കൾ പൊടിച്ച് ചെമ്പരത്തിപ്പൊടി തയ്യാറാക്കുക. ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ചെമ്പരത്തിപ്പൊടി എടുക്കുക. ഇതിലേക്ക് തിളപ്പിക്കാത്ത പാൽ ആവശ്യത്തിന് ചേർത്ത് ഇളക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 15-20 മിനിറ്റ് വിടുക. അതിനുശേഷം, സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. പാലിന് പകരം നാരങ്ങാ നീരോ,കറ്റാർ വാഴ ജെല്ലോ, ഗ്രീൻ ടീയോ ഉപയോഗിച്ച് ഫേസ് മാസ്‌ക് ഉണ്ടാക്കി ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കാം.
ചെമ്പരത്തി ജ്യൂസ്
ചെമ്പരത്തിയുടെ അഞ്ച് ഇതളുകൾ എടുക്കുക. ഇതിൽ ഒരു ഗ്ലാസ് വെള്ളം ചേർത്തടിയ്ക്കാം. ഇതിലേയ്ക്ക് നാരങ്ങാനീരും അൽപം തേനും ചേർത്ത് കഴിയ്ക്കാം. ചെമ്പരത്തി ഇതളുകൾ ഉണ്ടാക്കുന്ന ടേസ്റ്റ് ഇഷ്ടപ്പെടാത്തവരെങ്കിൽ ഇതിൽ അൽപം പുതിനയില ചേർത്തടിയ്ക്കാം.
Discussion about this post