ന്യൂഡല്‍ഹി : ഉപയോക്താവിന്റെ സുരക്ഷ കൂടുതല്‍ ഉറപ്പ് വരുത്താന്‍ കൂടുതല്‍ ഫീച്ചറുകളുമായി യുഐഡിഎഐ. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടാലോ, വിവരങ്ങള്‍ ചോര്‍ന്നതായി സംശയം തോന്നിയാലോ ഒക്കെ ആശങ്കപ്പെടാതെ വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ ഇനി സംവിധാനമുണ്ടാകും.
ഉപയോക്താവിന്റെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത നിലനിര്‍ത്താനും ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്ത് വയ്ക്കാനുമുള്ള ഫീച്ചര്‍ യുഐഡിഎഐ അവതരിപ്പിച്ചിട്ടുണ്ട്.
ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്നതോടെ, ഫിംഗര്‍ പ്രിന്റ്‌സ്, ഐറിസ് സ്‌കാന്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ സാധിക്കില്ല. ഐഡന്റിറ്റി തെളിയിക്കുന്നതിന് ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന് സാരം. ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യുന്ന വിധം താഴെ-
ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോയിട്ടോ ആധാര്‍ പോര്‍ട്ടലില്‍ കയറി ഓണ്‍ലൈന്‍ ആയിട്ടോ ബയോമെട്രിക് വിവരങ്ങള്‍ ലോക്ക് ചെയ്യാന്‍ സാധിക്കും.
ഓണ്‍ലൈനായി ലോക്ക് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ https://uidai.gov.in/ എന്ന യുഐഡിഎഐ സൈറ്റില്‍ സൈറ്റില്‍ ആദ്യം കയറുക.
‘Lock/Unlock Biometrics’ ഓപ്ഷന്‍ കണ്ടെത്തി ക്ലിക്ക് ചെയ്ത് മുന്നോട്ട് പോകുക.
ആധാര്‍ നമ്പര്‍ നല്‍കുക.
പേജില്‍ വരുന്ന സെക്യൂരിറ്റി കോഡ് നല്‍കി വെരിഫൈ ചെയ്യുക.
മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുക.
ലോക്ക് യുവര്‍ ബയോമെട്രിക്‌സ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ബയോമെട്രിക്സ് ലോക്ക് ചെയ്യുക.
Discussion about this post