ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെറ്റായ പ്രസ്താവനകൾ നടത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. മോദിക്കെതിരെ തെറ്റായതും സ്ഥിരീകരിക്കാത്തതുമായ പ്രസ്താവനകളാണ് പ്രിയങ്ക നടത്തിയത്. മദ്ധ്യപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.
കഴിഞ്ഞയാഴ്ചയാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രിയങ്ക വാദ്ര ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ തുറന്നടിച്ചത്. സർക്കാർ നടത്തുന്ന കമ്പനികൾ മോദിയുടെ വ്യവസായികളായ സുഹൃത്തുക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് പ്രിയങ്ക അവകാശപ്പെട്ടത്.
‘ഐഐഎമ്മും എയിംസ് പോലുള്ള വലിയ ആശുപത്രികയുമെല്ലാം രാജ്യത്ത് കോൺഗ്രസ് കൊണ്ടുവന്നു. രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സ്ഥാപനങ്ങൾക്ക് തുടക്കം കുറിക്കുക എന്നതായിരുന്നു ജവഹർലാൽ നെഹ്റുവിന്റെ ആഗ്രഹം. എന്നാൽ സർക്കാർ നടത്തുന്ന കമ്പനികളെ വ്യവസായികൾക്ക് ഏൽപ്പിക്കുന്നത് ബിജെപിയുടെ നയമായി മാറിയിരിക്കുന്നു. ജനങ്ങളുടെ കിറ്റിയിൽ നിന്നുള്ള പണം,” പ്രിയങ്ക ഗാന്ധി പറഞ്ഞു.
മോദി തന്റെ സുഹൃത്തുക്കൾക്ക് പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ) വിട്ടുകൊടുത്തെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയതിന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനും തിരഞ്ഞെടുപ്പ് ബോഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. നവംബർ 16നകം തെരഞ്ഞെടുപ്പ് ചട്ട ലംഘനം സംബന്ധിച്ച് മറുപടി നൽകണമെന്നാണ് കെജ്രിവാളിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്.
Discussion about this post