ഷിക്കാഗോ∙ യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റു മലയാളി യുവതി ഗുരുതരാവസ്ഥയിൽ. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ആക്രമണമെന്നാണ് പറയപ്പെടുന്നത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് അമൽ റെജി ഗർഭിണിയായ ഭാര്യ മീരയെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) – ലാലി ദമ്പതികളുടെ മകൾ ആണ് മീര (32). മീര ഇപ്പോൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. ഏറ്റുമാനൂർ പഴയമ്പിള്ളി സ്വദേശിയാണ് അമൽ റെജി .
അമൽ റെജിയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് ഉഴവൂരിലെ ബന്ധുക്കൾക്കു ലഭിച്ച വിവരം .മീരയുടെ ഇരട്ട സഹോദരി മീനുവും ഷിക്കോഗോയിൽ തൊട്ടടുത്ത വീട്ടിലാണ് താമസം.
Discussion about this post