എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. ഡൊമിനിക് മാർട്ടിനെ പോലീസ് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് സൂചന.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കുക. നിലവിൽ കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യം ചെയ്യലുമെല്ലാം പൂർത്തിയായിട്ടുണ്ട്. അതിനാലാണ് ഡൊമിനികിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കേണ്ടെന്ന പോലീസിന്റെ തീരുമാനം.
ഇന്നലെ പ്രതി സ്‌ഫോടനത്തിനായി ഉപയോഗിച്ച നാല് റിമോർട്ടുകൾ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കും. കേസിൽ ഏറ്റവും നിർണായക തെളിവായ റിമോർട്ടുകൾ ഡൊമിനിക് മാർട്ടിന്റെ വാഹനത്തിൽ നിന്നാണ് കണ്ടെടുത്തത്. കൊടകര പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ഇരു ചക്ര വാഹനത്തിൽ കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു റിമോർട്ടുകൾ. ഇവ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണെന്ന് ആവർത്തിക്കുകയാണ് ഡൊമിനിക് മാർട്ടിൻ.











Discussion about this post