ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പാഠം പഠിപ്പിക്കും മുൻപ് സ്വയം കണ്ണാടിയിൽ നോക്കണമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. കഴിവിനെ ഉയരത്തിനൊത്ത് തൂക്കി നോക്കുന്ന പ്രിയങ്ക അഹങ്കാരത്തെ കുറിച്ച് പാഠം പഠിപ്പിക്കും മുൻപ് കണ്ണാടിയിൽ നോക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉത്തർ പ്രദേശിൽ ഞാൻ സിന്ധ്യക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഉയരം കുറച്ച് കുറവാണെങ്കിലും അഹങ്കാരത്തിന് കുറവൊന്നും ഇല്ലെന്നായിരുന്നു മദ്ധ്യപ്രദേശിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രിയെ പരിഹസിച്ചത്.
പ്രിയങ്ക വാദ്ര കോൺഗ്രസിന്റെ പാർട്ട് ടൈം ലീഡറാണെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു. അവർ പാർട്ട് ടൈം ലീഡറായതിനാൽ, ഈ രണ്ട് പാരമ്പര്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള കഴിവ് അവൾക്കുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. അഫ്ഗാനികളിൽ നിന്നും മുഗളന്മാരിൽ നിന്നും ബ്രിട്ടീഷുകാരിൽ നിന്നും ഭാരതമാതാവിനെ സംരക്ഷിക്കാൻ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച കുടുംബത്തിലെ മക്കൾ. മറ്റൊന്ന് ഇന്ത്യൻ ഭൂമി ചൈനയ്ക്ക് സമ്മാനമായി നൽകിയവർ. ഏത് കുടുംബത്തിലെ രണ്ടാം തലമുറയാണ് അധികാരക്കൊതിയിൽ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചത്? ഇന്നും വിദേശ ഫോറങ്ങളിൽ പോയി രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നത് ഏത് കുടുംബത്തിന്റെ ഇന്നത്തെ തലമുറയാണെന്ന് അദ്ദേഹം ചോദിച്ചു.
ഉയരത്തിനൊത്ത് കഴിവിനെ തൂക്കിനോക്കുന്ന, ഒരു പാഠം പഠിപ്പിക്കുന്നതിന് മുമ്പ്, ദയവായി സ്വയം കണ്ണാടിയിൽ നോക്കൂയെന്ന് സിന്ധ്യ പറഞ്ഞു. അഴിമതിയുടെയും ജനങ്ങളെ ഒറ്റിക്കൊടുക്കുന്നവരുടെയും ഭരണം സിന്ധ്യ കുടുംബം എപ്പോഴും മാറ്റിമറിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. അഴിമതിക്കാരും വാഗ്ദാനങ്ങൾ ലംഘിക്കുന്നവരുമായ ആളുകളുടെ ഭരണം സിന്ധ്യ കുടുംബം ആവർത്തിച്ച് മാറ്റി. മധ്യപ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ സംസ്ഥാനത്ത് നിന്ന് തുടച്ചു നീക്കാൻ പോകുകയാണെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post