ബീജിംഗ്: സര്‍ക്കാര്‍ വിരുദ്ധ ലേഖനം എഴുതിയതിന്റെ പേരില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകയെ ചൈന പുറത്താക്കി. ഒരു ഫ്രഞ്ച് ന്യൂസ് മാഗസിന് എഡിറ്റര്‍ ഉര്‍സുല ഗൗതിയറിനെയാണ് ചൈന പുറത്താക്കിയത്. സിന്ജിയാങ്കിലെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ബീജിംഗ് സ്വീകരിച്ച നയത്തെ വിമര്‍ശിച്ച് ലേഖനമെഴുതിയതിനെ തുടര്‍ന്നാണ് നടപടി.
ഉര്സുലയുടെ പ്രസ് യോഗ്യതാപത്രം പുതുക്കി നല്‍കില്ലെന്ന് ബീജിംഗ് വ്യക്തമാക്കി. പ്രസ് കാര്‍ഡ് പുതുക്കി നല്‍കാത്തപക്ഷം ഡിസംബര്‍ 31ന് ഉര്‍സുലയ്ക്ക് ബീജിംഗ് വിടണം. എന്നാല്‍ ചൈനയുടെ നടപടിയെ ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച ഉര്‍സുല, വിദേശ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ആരോപിച്ചു.
2012ല്‍ അല്‍ ജസീറ കറസ്പോണ്ടന്റ് മെലീസ്സ ചാനെയും ചൈന ഇതുപോലെ പുറത്താക്കിയിരുന്നു.
Discussion about this post