ആലപ്പുഴ: തിരുവമ്പാടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മുല്ലാത്ത് വളപ്പ് മുനാസ് മൻസിലിൽ മുനീർ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. ലഹരി വിരുദ്ധ സ്‌ക്വാഡും ആലപ്പുഴ സൗത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് വിൽപ്പനക്കാരനാണ് മുനിർ. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് വിൽക്കുന്ന ഇയാളെക്കുറിച്ച് എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സംഘം. മുനിറിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post