ചാറ്റ്ജിപിടി സ്രഷ്ടാവായ സാം ആള്‍ട്ട്മാനെ കമ്പനിയുടെ സിഇഒ സ്ഥാനത്തു നിന്നും പേരന്റ് കമ്പനിയായ ഓപ്പണ്‍ എഐ പുറത്താക്കി. ടീമിനെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ബോര്‍ഡിന് ആത്മവിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഓപ്പണ്‍എഐ അറിയിച്ചു.
“ഇത് ബോര്‍ഡംഗങ്ങള്‍ വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ്. അതിനെ തുടര്‍ന്നാണ് ആള്‍ട്ട്മാന്റെ പുറത്താക്കല്‍ നടപടി. ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ അദ്ദേഹം സത്യസന്ധനല്ല. ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റം”, ഓപ്പണ്‍എഐ പറഞ്ഞു.
ആള്ട്ട്മാന് പകരമായി ചീഫ് ടെക്നോളജി ഓഫീസര്‍ (സിടിഒ) മീരാ മുരാട്ടി ഇടക്കാല സിഇഒ ആയി ചുമതലയേല്‍ക്കുമെന്ന് ഓപ്പണ്‍ എഐ അറിയിച്ചു. കൂടാതെ ഒരു സ്ഥിരം സിഇഒക്കായി ഔപചാരിക അന്വേഷണം നടത്തുമെന്നും ഉടന്‍ നിയമനമുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം ചാറ്റ് ജിപിടിയില്‍ പ്രവര്‍ത്തിച്ച കാലത്ത് വ്യക്തിപരമായി വലിയ രീതിയിലും, സമൂഹത്തില്‍ ചെറിയ തോതില്‍ എങ്കിലും ഉണ്ടാക്കിയ മാറ്റത്തില്‍ സന്തോഷമുണ്ടെന്നും. ഇക്കാലത്ത് ഒപ്പം പ്രവര്‍ത്തിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും പുറത്താകലിന് ശേഷം സാം ഔദ്യോഗികമായി പ്രതികരിച്ചു.
മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഫണ്ടിംഗിന്റെ പിന്‍ബലത്തില്‍, കഴിഞ്ഞ നവംബറിലാണ് ഓപ്പണ്‍എഐ ചാറ്റ്ജിപിടി ചാറ്റ്‌ബോട്ട് പുറത്തിറക്കിയത്. ലോകത്തിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷനുകളിലൊന്നായി എഐ മാറി. 38 കാരനായ ആള്‍ട്ട്മാന്‍ ചുരുങ്ങിയ കാലത്തില്‍ 90 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു കമ്പനി കെട്ടിപ്പടുത്ത വ്യക്തിയാണ്.













Discussion about this post