സാൽവഡോർ: 2023 ലെ വിശ്വസുന്ദരിയായി നിക്കരാഗ്വയിൽ നിന്നും ഷീനിസ് പലാസിയോസ്. 84 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് ഷീനിസ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വർഷത്തെ വിശ്വ സുന്ദരിയായ അമേരിക്കയുടെ ബോണി ഗബ്രിയേൽ ഷീനിസിനെ കിരീടമണിയിച്ചു.
സാൽവഡോറിലായിരുന്നു ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് മത്സരം. ഓസ്‌ട്രേലിയൻ സ്വദേശിനിയായ മൊറായ വിൽസൺ രണ്ടാംസ്ഥാനവും, തായ്‌ലാന്റിന്റെ അന്റോണിയപൊർസിൽഡ് മൂന്നാം സ്ഥാനവും നേടി. വ്യക്തിപ്രഭാവം, അഭിമുഖം, വസ്ത്രങ്ങൾ, റാംപ് വാക്ക് തുടങ്ങിയവയ്ക്ക് ശേഷമാണ് വിജയിയെ തിരഞ്ഞെടുത്തത്.
ആദ്യമായി വിശ്വസുന്ദരി പട്ടം നേടുന്ന നിക്കരാഗ്വക്കാരിയാണ് ഷീനിസ്. ചണ്ഡീഗഡ് സ്വദേശിനിയായ ശ്വേത ശാർദയായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്തത്. എന്നാൽ അവസാന റൗണ്ടിലേക്ക് എത്താൻ കഴിഞ്ഞില്ല.
Discussion about this post