ന്യൂഡല്‍ഹി: നടി തൃഷയ്ക്കെതിരെ അശ്ലീല പാരമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍. ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മന്‍സൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509 ബി ചുമത്തിയാണ് അലെങ്കില്‍ തത്തുല്യമായ വകുപ്പ് പ്രകരം കേസെടുക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍ക്കിയിരിക്കുന്നത്.
ലിയോയില്‍ അഭിനയിക്കാനായി ക്ഷണിച്ചപ്പോള്‍ തൃഷയോടൊപ്പമുള്ള ഒരു കിടപ്പറ രംഗം താന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല സിനിമയില്‍ വില്ലന്‍ വേഷം പോലും തനിക്ക് കിട്ടിയില്ലെന്നും ആയിരുന്നു മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍. എന്നാല്‍ മന്‍സൂറിന്റേത് നീചവും വെറുപ്പുളവാക്കുന്നതുമായ പരാമര്‍ശം എന്നായിരുന്നു ഇതിനെതിരെയുള്ള തൃഷയുടെ പ്രതികരണം.
ഇത്തരംമനസ്ഥിതിയുള്ള ഒരാളുമായി ഇനി അഭിനയിക്കില്ലെന്നും, അഭിനയിച്ചതില്‍ ദുഃഖിക്കുന്നുവെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു.ലിയോ സംവിധായകന്‍ ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, ഗായിക ചിന്മയി, നടി മാളവിക മോഹനന്‍ തുടങ്ങിയവരും പരാമര്‍ശത്തെ എതിര്‍ത്തു രംഗത്തെത്തി.
എന്നാല്‍, താന്‍ തമാശയായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദം സൃഷ്ടിച്ചതാണെന്ന് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചു. മുന്‍ സിനിമകളിലേതുപോലെ ലിയോയില്‍ നായികയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ അതൃപ്തി തമാശയായി അവതരിപ്പിച്ചതാണെന്നും പറഞ്ഞു.
Discussion about this post