എഞ്ചിനീയര്‍മാരും മറ്റു സ്പെഷ്യലിസ്റ്റുകളുമടക്കം 800 പേരുടെ ടീമാണ് ഐഫോണ്‍ കാമറയ്ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നതെന്ന് ആപ്പിള്‍ കമ്പനി. ഒരു ഐഫോണ്‍ കാമറ മൊഡ്യൂളില്‍ ഇരുനൂറിലേറെ വ്യത്യസ്ത പാര്‍ട്ടുകള്‍ ഉണ്ട് എന്നാണ് ടീമിന്റെ നായകന് ഗ്രെയാ ടൗണ്‍സെന്‍ഡ് പറയുന്നത്. ഇതിലെ വയറുകളാകട്ടെ ഒരു തലമുടി നാരിന്റെ പകുതി വണ്ണമുള്ളവയും!
ഐഫോണ്‍ കാമറ ഒരു പടമെടുക്കുമ്പോള്‍ 24 ബില്ല്യന്‍ പ്രവര്‍ത്തനങ്ങള്‍ ഫോണിനുള്ളില്‍ നടക്കുന്നു എന്ന് ടൗണ്‍സെന്‍ഡ് അവകാശപ്പെടുന്നു. സൂര്യാസ്തമയം മുതല്‍ മുറിക്കുള്ളിലെ ലൈറ്റു വരെ പലതരം സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് അവിടെയല്ലാം കാമറ ടെസ്റ്റു ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു.
ഇതൊക്കെ ആപ്പിളിന്റെ എതിരാളികളും ചെയ്യുന്നുണ്ടാകുമെങ്കിലും ടീമിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണെന്നാണ് ടെക് റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്.
ഇത്രയധികം ആളുകള്‍ മറ്റു ഫോണ്‍ കാമറാകളുടെ നിര്മ്മാണത്തിനുണ്ടാകില്ല. അതേ സമയം ആപ്പിള്‍ എഞ്ചിനീയര്‍മാരാണോ അതൊ എതിരാളികളുടെ എഞ്ചിനിയര്മാരാണോ മിടുക്കര്‍ എന്ന ചോദ്യവും തള്ളിക്കളയാനാവില്ലം. കാരണം ഐഫോണ്‍ കാമറയ്ക്കൊപ്പം മെച്ചമുള്ള പ്രകടനം കാഴ്ച്ചവയ്ക്കാന്‍ എതിരാളികള്ക്കാകുന്നുണ്ട് എന്നതും വസ്തുതയാണ്.
Discussion about this post