പത്തനംതിട്ട: ളാഹയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപടകത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിൽ പുലർച്ചെ ആയിരുന്നു അപകടം.
ആന്ധ്രാസ്വദേശികളായ തീർത്ഥാടകരുടെ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു സംഭവം.
മൂന്ന് പേരുടെയും പരിക്ക് സാരമുള്ളതല്ല. ഇവർ നിലവിൽ പെരുനാട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post