ടെൽ അവീവ്: ഒക്ടോബർ 7ന് ഇസ്രയേലിൽ മ്യൂസിക് ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരർ നടത്തിയ ക്രൂരമായ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. രക്തം മരവിപ്പിക്കുന്ന ഭീകര ദൃശ്യങ്ങളാണ് ടെലിഗ്രാമിൽ പ്രചരിപ്പിക്കുന്ന സിസിടിവി വീഡിയോകളിൽ ഉള്ളത്.
നോവാ ഉത്സവം നടന്ന സ്ഥലത്തിന് കിഴക്ക് ഭാഗത്തുള്ള കിബ്ബുത്സ് അലൂമിമിൽ നിന്നും ലഭ്യമായ ദൃശ്യങ്ങളാണ് സൗത്ത് ഫസ്റ്റ് റെസ്പോണ്ടേഴ്സ് (South First Responders Telegram Channel) ടെലിഗ്രാം ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. എകെ-47 തോക്കുകളുമായി മൂന്ന് ഹമാസ് ഭീകരർ ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറുന്നത് മുതലാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്.
ഭീകരരിൽ ഒരാൾ സ്ത്രീകളെ തോക്കുമായി പിന്തുടരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളിൽ ഒരാളെ മുടിക്ക് കുത്തി പിടിച്ച് പോയിന്റ് ബ്ലാങ്കിൽ നിർത്തി വെടിവെക്കുന്നു. ഇതുകണ്ട് ഭയന്ന് ജീവന് വേണ്ടി യാചിക്കുന്ന രണ്ടാമത്തെ സ്ത്രീയെയും ഇയാൾ നിഷ്കരുണം വധിക്കുന്നു.
https://twitter.com/Israel/status/1726639543472791889?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1726639543472791889%7Ctwgr%5Ea6391048463cae2acbc9f7a15f0d4b7472f4d6b5%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.news18.com%2Fworld%2Fviewer-discretion-israel-shares-video-of-hamas-gunman-shooting-woman-point-blank-8670239.html
ഒക്ടോബർ 7 ഭീകരാക്രമണത്തിന്റെ മുഴുവൻ ഭീകരതയും വെളിപ്പെടുത്തുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഒക്ടോബർ 7 രാവിലെ 7.00 മണി മുതലുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
യന്ത്രവത്കൃത പാരാഗ്ലൈഡറുകൾ ഉപയോഗിച്ചാണ് ഹമാസ് ഭീകരർ ഇസ്രയേലിൽ കടക്കുന്നത്. ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാക്കളെ ഭീകരർ കൃത്യമായ ഇടങ്ങളിൽ പതിയിരുന്ന് വെടിവെച്ച് വീഴ്ത്തുന്നു.
നോവാ വേദിക്കരികിൽ വെച്ച് തന്നെ 240 പേരെയാണ് ഭീകരർ കൊലപ്പെടുത്തുന്നത്. ആക്രമണത്തിൽ 1,200 പേരാണ് ആകെ കൊല്ലപ്പെട്ടത്. കുട്ടികളെയും സ്ത്രീകളെയും തലവെട്ടിയാണ് ഭീകരർ കൊലപ്പെടുത്തിയത്.
ഭീകരാക്രമണത്തെ തുടർന്ന് ഹമാസിനെതിരെ ഇസ്രയേൽ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പന്ത്രണ്ടായിരത്തോളം പേർ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസിന്റെ ഉന്മൂലനം വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത് നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം വീഡിയോ പുറത്ത് വന്ന ശേഷം പ്രതികരിച്ചത്.
Discussion about this post