ബംഗ്ലാദേശ്: ബംഗ്ലാദേശില്‍ ഡെങ്കിപ്പനി കേസുകള്‍ മൂന്നുലക്ഷം കടന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഭയാനകമായ രീതിയിലാണ് രോഗികളുടെ എണ്ണം കൂടുന്നത്. ഡെങ്കിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 301,255 ആയി. ഈ വര്‍ഷം രാജ്യത്ത് 1,549 പേര്‍ വൈറല്‍ രോഗം ബാധിച്ച് മരിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ കണക്കുകള്‍ പറയുന്നു.
രാജ്യത്തെ പല ആശുപത്രികളിലായി 4,949 രോഗികളാണ് ചികിത്സയിലുള്ളത്. ഓഗസ്റ്റിനുശേഷം 71,976 , സെപ്റ്റംബറില്‍ 79,598 ,ഒക്ടോബറില്‍ 67,769 ഡെങ്കി ,നവംബറില്‍ 30,080 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുക്കുന്നത്. ഞായറാഴ്ച മാത്രം 1,291 പുതിയ വൈറല്‍ പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്.
നീണ്ടുനിന്ന മണ്‍സൂണ്‍, കൂടി വരുന്ന താപനില, ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിനെ നശിപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യം തുടങ്ങിയവയാണ് രോഗവ്യാപനത്തിന് കാരണം എന്ന് വിദഗ്ധര്‍ പറയുന്നു.സര്‍ക്കാര്‍ ധനസഹായത്തോടെ ധാക്കയില്‍ നടത്തിയ പ്രീ-മണ്‍സൂണ്‍ സര്‍വേയില്‍ ഈഡിസ് ഈജിപ്തി കൊതുകിന്റെ വര്‍ദ്ധനവ് തടയാന്‍ സാധിക്കാത്തതുകൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥ ഇപ്പോള്‍ ഉണ്ടാവന്‍ കാരണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയില്‍ അധികം രോഗബാധിതരാണ് ബംഗ്ലാദേശില്‍ ഉണ്ടായത്. വെക്റ്റര്‍ മാനേജ്മെന്റ്, ഈഡിസ് കൊതുകളുടെ സ്രോതസ്സുകള്‍ കുറയ്ക്കല്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ ഡെങ്കിപ്പനി നിയന്ത്രിക്കാനാകുമെന്ന് ഡിഎച്ച്ജിഎസിലെ മുന്‍ ചീഫ് എന്റമോളജിസ്റ്റ് മുഹമ്മദ് ഖലീലുര്‍ റഹ്‌മാന്‍ പറഞ്ഞു.
Discussion about this post