ബംഗളൂരു:യാത്രക്കാരെ വിമാനത്തില്‍ നിന്ന് പകുതി വഴിയില്‍ ഇറക്കിവിട്ടെന്ന ആരോപണം വിവാദമായതോടെ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ. ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്കുളള യാത്രയ്ക്കിടെ ആണ് സംഭവം. അമൃത് സറില്‍ നിന്ന് വന്ന വിമാനത്തില്‍ ബംഗലൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകാന്‍ ആറ് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് നഷ്ടമാണെന്ന് കണ്ടതോടെ കമ്പനി യാത്ര റദ്ദാക്കിയെന്നാണ് ആരോപണം.
ഞായറാഴ്ച അമൃത്സറില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്ന 6 ഇ 478 വിമാനത്തിലാണ് സംഭവം. യാത്രക്കാരെ വിമാനക്കമ്പനിയുടെ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാര്‍ ചെന്നൈയിലേക്ക് വിമാനത്തിലെ ബോര്‍ഡിംഗ് പാസ് അടക്കം തയ്യാറാണ് എന്ന് വിശ്വസിപ്പിച്ച് വിമാനത്തില്‍ നിന്ന് വിമാനത്താവളത്തിലെത്തിച്ചു. എന്നാല്‍ വിമാനത്തില്‍ നിന്നിറങ്ങിയപ്പോഴാണ് വളരെ കുറവ് ആളുകളുമായി യാത്ര പുറപ്പെടാനുള്ള മടി മൂലമാണ് വിമാനത്തില്‍ നിന്ന് ഇറക്കിയത് എന്ന് യാത്രക്കാര്‍ക്ക് മനസിലാക്കുന്നത്.
രാത്രിയില്‍ മറ്റ് വിമാനങ്ങള്‍ ഇല്ലാതെ വന്നതോടെ ഞായറാഴ്ച ഇവര്‍ക്ക് വിമാനത്താവളത്തില്‍ തങ്ങേണ്ടതായി വന്നു. യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ പോലും വിമാനക്കമ്പനി തയ്യാറായില്ലെന്നാണ് ആരോപണം. രണ്ട് യാത്രക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഹോട്ടലില്‍ താമസിച്ചുവെന്നും യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ താമസ സൗകര്യം നല്‍കിയില്ലെന്ന ആരോപണം ഇന്‍ഡിഗോ നിഷേധിച്ചു.
യാത്രക്കാര്‍ക്ക് ഉണ്ടായ എല്ലാ അസൗകര്യങ്ങള്‍ക്ക് ഞങ്ങള്‍ അഗാധമായി ക്ഷമ ചോദിക്കുന്നു.അമൃത്സറില്‍ നിന്നുള്ള വിമാനം വൈകിയതിനാലാണ് യാത്രക്കാര്‍ ബുദ്ധിമുട്ടിലായതെന്നും കമ്പനി വിശദീകരിച്ചു.
Discussion about this post