ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു മതത്തെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ബറേലി സ്വദേശിയായ ബുധാൻ അലിയാണ് അറസ്റ്റിലായത്. ഹിന്ദുമതത്തെ അവഹേളിച്ച് കുറിപ്പിട്ട ഇയാൾ ഇതിനൊപ്പം പാകിസ്താൻ പതാകയുടെ ചിത്രവും പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സമൂഹമാദ്ധ്യമ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഇസാത്‌നഗർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹിന്ദു മതത്തെയും ദൈവങ്ങളെയും മോശമായിട്ടായിരുന്നു കുറിപ്പിൽ പരാമർശിച്ചിരുന്നത്. ഇതിന് പുറമേ ഇസ്ലാംമതമാണ് ശ്രേഷ്ഠമെന്ന തരത്തിലും പരാമർശം ഉണ്ടായിരുന്നു. പാകിസ്താൻ ആണ് മികച്ച രാജ്യമെന്ന തരത്തിലും ഇയാൾ കുറിപ്പിൽ പറഞ്ഞിരുന്നു.
സംഭവം സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും, ഐടി നിയമത്തിലെ വിവിധ വകുപ്പുകളുമാണ് അലിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post