ജയ്‌പൂർ :രാജസ്ഥാനിൽ കോൺഗ്രസ് ഭരണത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സ്ത്രീകളും ദളിതരുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതിയിലും പ്രീണന നയത്തിലും സംസ്ഥാനത്തെ ജനങ്ങൾ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
2004 മുതൽ 2014 വരെ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരുന്നപ്പോൾ രാജസ്ഥാന് നൽകിയത് 2 ലക്ഷം കോടി രൂപയാണ്.എന്നാൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം രാജസ്ഥാന് അനുവദിച്ചത് 8.7 ലക്ഷം കോടിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനു പുറമെ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 7 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അശോക് ഗെലോട്ട് സർക്കാരിന് കീഴിൽസംസ്ഥാനത്ത് പ്രീണന രാഷ്ട്രീയം ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ബലാത്സംഗ കുറ്റകൃത്യങ്ങളിൽ 22 ശതമാനവും നടന്നിട്ടുള്ളത് രാജസ്ഥാനിലാണ്.എന്നാൽ സാമൂഹ്യ വിരുദ്ധർക്കെതിരെ കോൺഗ്രസ് സർക്കാർ നിയമനടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അധികാരത്തിൽ എത്തിയാൽ 10 ദിവസം കൊണ്ട് കർഷകരുടെ കടം എഴുതിത്തള്ളുമെന്ന വാഗ്‌ദാനം നൽകി കോൺഗ്രസ് അധികാരത്തിൽ എത്തി. എന്നാൽ അഞ്ച് വർഷം ആയിട്ടും കർഷകരുടെ കടങ്ങൾ എഴുതി തള്ളിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ, 19,000 കർഷകരുടെ ഭൂമി പിടിച്ചെടുത്തു, നിരവധി കർഷകർ ആത്മഹത്യ ചെയ്തു.കർഷകർ എല്ലാം സർക്കാരിനെതിരാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മൂന്ന് വർഷത്തിനിടെ 15 ലധികം തവണയാണ് സംസ്ഥാനത്ത് ചോദ്യപ്പേപ്പർ ചോർന്നത്. ഇതുമൂലം സംസ്ഥാനത്തെ നാല് ദശലക്ഷത്തിലധികം യുവാക്കളുടെ ഭാവി നശിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനെല്ലാം ഉത്തരവാദി കോൺഗ്രസ് സർക്കാരാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post