മുംബൈ: പാട്ടുകൾ പാടുന്നതിനിടെ വരികൾ മറന്നു പോയിട്ടുണ്ടെന്ന് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. എന്നാലും ആത്മവിശ്വാസത്തോടെ തെറ്റിയ വരികൾ പാടുമെന്നും ശ്രേയ പറഞ്ഞു. സംഗീത പരിപാടിയ്ക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ.
സംഗീത പരിപാടികൾക്കിടെ പലപ്പോഴും വരികൾ മറന്നു പോയിട്ടുണ്ട്. ലൈവ് പരിപാടിയ്ക്കിടെ പോലും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തെറ്റിയാലും പാട്ട് നിർത്തില്ല. ആത്മവിശ്വാസത്തോടെ പാടും. ഇത്ര ആത്മവിശ്വാസത്തിൽ പാടുന്നതുകൊണ്ട് പ്രേഷകർക്ക് അത് മനസ്സിലാകില്ല. അവർ കരുതും അവർ പാടുന്നതാണ് തെറ്റും താൻ പാടുന്നത് ശരിയാണ് എന്നും. പിന്നാലെ അവരും തനിക്കൊപ്പം പാടാൻ സാധിക്കുമെന്നും ശ്രേയ പറഞ്ഞു.
അതേസമയം താരത്തിന്റെ വെളിപ്പെടുത്തൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഇതിൽ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുള്ളത്. ഇത്ര മധുരമായി പാടുമ്പോൾ ഒരിക്കലും അതിൽ തെറ്റ് കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്. തെറ്റായ വരികൾ പോലും ശ്രേയ പാടുമ്പോൾ അത് ശരിയാണെന്നേ തോന്നുകയുള്ളൂവെന്നും ആരാധകർ പറയുന്നു.
Discussion about this post