ഇരിങ്ങാലക്കുട : മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസ്സിന് വേണ്ടി ക്ഷേത്രത്തിലെ ഉത്രം വിളക്ക് മാറ്റി വച്ചതായി ആരോപണം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ കീഴേടമായ അയ്യങ്കാവ് ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ അയ്യപ്പന്‍ വിളക്കാണ് മാറ്റി വെച്ചത്. വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ നടത്തേണ്ട വിളക്കാണ് അന്നേ ദിവസം പിണറായി വിജയന്‍ നവകേരള സദസ്സിനായി ഇരിങ്ങാലക്കുട എത്തുന്നു എന്ന കാരണത്താല്‍മമാറഅറഇയത്. സിപിഎമ്മുകാരായ ക്ഷേത്ര ഭാരവാഹികളാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നു.
ഡിസംബര്‍ ആറിനാണ് പിണറായിയും നവകേരള സംഘവും ഇരിങ്ങാലക്കുട എത്തുന്നത്. പരിപാടി നടക്കുന്ന അയ്യങ്കാവ് മൈതാനം അയ്യങ്കാവ് ദേവി ക്ഷേത്രത്തിന്റെ ഭാഗമാണ്. പിണറായിയുടെ വരവ് പ്രമാണിച്ച് പോലീസ് അന്ന് ഉത്സവത്തിന് അനുമതി നല്‍കിയില്ലെന്ന വാദമാണ് ഇപ്പോള്‍ വിളക്ക് കമ്മറ്റിക്കാര്‍ പറയുന്നത്. എന്നാല്‍ ഉത്രം വിളക്ക് മാറ്റി വച്ച് നവകേരള സദസ്സിന് പ്രാധാന്യം നല്‍കാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ നീക്കമാണിതെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു.
വിളക്ക് കമ്മറ്റിക്കാര്‍ ഡിസംബര്‍ 6 ന്റെ തിയ്യതിയില്‍ ദേശവിളക്ക് നോട്ടീസ് വരെ പതിവുപോലെ പ്രസിദ്ധികരിച്ച് പിരിവും തുടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ദേവസ്വം ഭരിക്കുന്ന സിപിഎം ഇക്കാര്യത്തില്‍ ഇടപെട്ടുവെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. അതേസമയം, നവകേരള സദസ്സിന് വേണ്ടി ക്ഷേത്രത്തിലെ ഉത്രം വിളക്ക് മാറ്റി വയ്ക്കുന്നതില്‍ വിശ്വാസികളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post