കോഴിക്കോട്: നവകേരള യാത്രയിൽ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി വാങ്ങിയ ആഡംബ ബസിന്റെ ചില്ലുകൾ അതീവ രഹസ്യമായി മാറ്റി. മുഖ്യമന്ത്രിയ്ക്ക് പുറത്തെ കാഴ്ചകളും പുറത്തുള്ളവർക്ക് അദ്ദേഹത്തെ കൂടുതൽ നന്നായി കാണുകയും ലക്ഷ്യമിട്ടുകൊണ്ടാണ് ചില്ലുകൾ മാറ്റിയത്. ഇന്നലെ രാത്രിയാണ് ചില്ലുകൾ മാറ്റി പുതിയത് ഇട്ടത്.
ഇന്നലെ വടകരയിൽ ആയിരുന്നു നവകേരള സദസ്സ്. ഇതിന് ശേഷം രാത്രി 10 മണിയോടെ ബസ് നടക്കാവിലെ വർക്ക് ഷോപ്പിൽ എത്തിച്ചായിരുന്നു ചില്ല് മാറ്റിയത്. വൻ പോലീസ് കാവലിലായിരുന്നു ഇത്. ആറ് വണ്ടി പോലീസാണ് ബസിന്റെ ചില്ല് മാറ്റുന്ന സമയം വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നത്.
ഭരണപക്ഷ യൂണിയനിൽ ഉള്ളവർ മാത്രമേ രാത്രി ഡ്യൂട്ടിയ്ക്കായി ഉണ്ടായിരുന്നുള്ളൂ. ചില്ല് മാറ്റുന്ന വിവരം പുറത്ത് പോകാതിരിക്കാനാണ് ഇതെന്നാണ് സൂചന. ബസ് നിർമ്മിച്ച കമ്പനിയുടെ ജീവനക്കാരും ചില്ല് മാറ്റുമ്പോൾ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നു.
Discussion about this post