കൊച്ചി: കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന കുസാറ്റ് ഫെസ്റ്റിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സംഭവത്തിൽ 46 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.പ്രശസ്ത ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കോളേജിലെ മെക്കാനിക്കൽ വിഭാഗം സംഘടിപ്പിച്ച ധിഷ്ണ ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ഫെസ്റ്റിലെ ഗാനമേള സദസ്സിന് ആളുകൾ കൂടിയിരുന്നു. മഴ പെയ്തതോടെ കൂടുതൽ പേർ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് ദുരന്തത്തിന് വഴിയൊരുക്കുകയായിരുന്നു. മഴ പെയ്തതോടെ ആളുകൾ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറുകയായിരുന്നു. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.













Discussion about this post