കോഴിക്കോട്; നവകേരള സദസിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശിയ കെഎസ്യു പ്രവർത്തകന്റെ കഴുത്തിന് പിടിച്ച ഡെപ്യൂട്ടി കമ്മീഷണറുടെ നടപടിക്ക് നേരെ പ്രതിഷേധം ആളുന്നു.
കെഎസ്യു പ്രവർത്തകന്റെ കഴുത്തിൽ ഡെപ്യൂട്ടി കമ്മിഷണർ ബൈജു പിടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘കഴുത്തേന്ന് വിട് സാറെ, ശ്വാസം മുട്ടുന്നു’ എന്ന് കെഎസ്യു പ്രവർത്തകൻ വീഡിയോയിൽ പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റ് പ്രവർത്തകരും ഡെപ്യൂട്ടി കമ്മിഷണറുടെ നടപടിയിൽ പ്രതിഷേധം അറിയിക്കുന്നുണ്ട്.
Discussion about this post