പത്തനംതിട്ട: കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തിയ റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാലാ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ബേബി ഗിരീഷിനെ കൊച്ചിയിലേക്കു കൊണ്ടു പോയി.
മരട് പോലീസ് സ്റ്റേഷനിൽ പത്ത് വർഷത്തിന് മുമ്പ് എടുത്ത കേസിലാണ് തിരക്കുപിടിച്ചിരിക്കുന്നത്. അറസ്റ്റ് നടന്നിരിക്കുന്നത്. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയേക്കും. അതേസമയം പോലീസിന്റേത് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസം, തുടർച്ചയായി പെർമിറ്റ് ചട്ട ലംഘനം നടത്തുന്നുവെന്ന് കാട്ടി, കോയമ്പത്തൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന റോബിൻ ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു.













Discussion about this post