മുംബൈ:ഇന്ത്യ സുസ്ഥിരമായി നിലനിൽക്കുന്നത് ഭരണഘടനയുടെ കരുത്തിലാണെന്നും ഭരണഘടന നൽകുന്ന ഉറപ്പുകളാണ് പൗരർക്ക് സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നതെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ. മുംബൈ ഏകതാ ഉദ്യാനിൽ എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയസമ്മേളനത്തിന്റെ സമാപനചടങ്ങളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭരണഘടന നൽകുന്ന ഉറപ്പുകളാണ് പൗരർക്ക് സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നതെന്നും ഭരണഘടനയുടെ ജീവവായുവായ ജനാധിപത്യം, മതേതരത്വം എന്നിവയ്ക്ക് പരിക്കേൽക്കാതെ നോക്കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു
സൗഹാർദവും സ്നേഹവും പുലരുന്ന ഇന്ത്യക്കായി രാജ്യത്തെ ജനങ്ങൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കണം. തീവ്രതയും വർഗീയതയും ഇസ്ലാം അംഗീകരിക്കുന്നില്ല. സമാധാനത്തിന്റെ വഴി സ്വീകരിക്കാനാണ് മതത്തിന്റെ അധ്യാപനം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി അധ്വാനിച്ചവരാണ് ഇവിടുത്തെ മുസ്ലിങ്ങൾ. ഇന്ത്യയുടെ പുരോഗതിക്കായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ മുസ്ലിങ്ങൾ എന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post