തൃശൂര്‍:മലക്കപ്പാറ വീരന്‍കുടി ഊരില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയ്ക്ക് ദാരുണാന്ത്യം. ഇന്നലെ പ്രത്യേക മെഡിക്കല്‍ സംഘം ഊരിലെത്തി ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയോടെയാണ് കമലമ്മ പാട്ടി മരിച്ചത്. 94 വയസായിരുന്നു.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം പക്ഷാഘാതം കൂടി പിടിപെട്ടതോടെ കമലമ്മ പാട്ടി കൂടുതല്‍ അവശനിലയിലായി. ഇതിനിടെ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെടുകയും പുഴുവരിക്കുകയുമായിരുന്നു. പുഴു അരിച്ച വിവരം വാര്‍ഡ് മെമ്പറാണ് പുറത്തറിയിച്ചത്. ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്ക് വേണ്ടി എത്തിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
ഏഴ് കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന ഊരില്‍ നിന്ന് പ്രധാന റോഡിലേക്ക് എത്താന്‍ കാല്‍നടയായി മാത്രമേ പോവാന്‍ സാധിക്കു.എന്നാല്‍ കമലമ്മയെ ആശുപത്രിയിലേക്ക് ചുമന്നു പോവാന്‍ ആരും ഇല്ലാത്തതിനാലാണ് ചികിത്സ വൈകാൻ കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്
Discussion about this post