ഇസ്ലാമാബാദ്: ഫേസ്ബുക്ക് പ്രണയത്തിലൂടെ പാകിസ്താനിലെ കാമുകനെ തേടിപോയ അഞ്ജു തിരികെ ഇന്ത്യയിലെത്തി. താൻ സന്തോഷവാനാണെന്നും മറ്റൊന്നും പറയാനില്ലെന്നും ഇന്ത്യയിലെത്തിയ ശേഷം അഞ്ജു പ്രതികരിച്ചു.വാഗാ അതിർത്തി വഴിയാണ് അഞ്ജു ഇന്ത്യയിൽ തിരികെ എത്തിയത്. അതിർത്തി സുരക്ഷാ സേന യുവതിയെ ക്യാമ്പിലേക്ക് മാറ്റിയെന്നും ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നും വിവരങ്ങളുണ്ട്.
ഫേസ്ബുക്ക് കാമുകനെ കാണാനായി പാകിസ്താനിലെത്തിയ അഞ്ജു ഈ കഴിഞ്ഞ ജൂലൈ 25 ന് വീണ്ടും വിവാഹിതയായിരുന്നു. നസ്‌റുള്ളയെ വിവാഹം കഴിക്കാനായി അഞ്ജു മതം മാറി മുസ്ലീമാവുകയായിരുന്നു.. ജയ്പുരിലേക്ക് പോകുന്നെന്ന് ഭർത്താവ് അരവിന്ദിനോട് പറഞ്ഞാണ് 34 കാരിയായ അഞ്ജു പാകിസ്താനിലേക്ക് കടന്നത്. ഭിവാഡിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു അഞ്ജുവും അരവിന്ദും. വിദേശത്ത് ജോലിക്ക് പോകാൻ 2020-ലാണ് അഞ്ജു പാസ്‌പോർട്ട് എടുത്തത്. 15 ഉം 7 ഉം വയസുള്ള കുട്ടികളുടെ അമ്മയാണ് അഞ്ജു എന്ന ഫാത്തിമ.
Discussion about this post