കൊച്ചി: നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസനെ ട്രോളി നടി പ്രയാഗ മാർട്ടിൻ. ധ്യാൻ ശ്രീനിവാസനെ ഇപ്പോൾ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നത് എന്നാണെന്ന് താരം പറയുന്നു. ഇരുവരുടെയും ഏറ്റവും പുതിയ സിനിമയായ ‘ബുള്ളറ്റ് ഡയറീസി’ന്റെ പ്രൊമോഷൻ പരിപാടിയിലായിരുന്നു പ്രയാഗ ധ്യാൻ ശ്രീനിവാസനെ ട്രോളിയത്.
ഞാനിപ്പോൾ ധ്യാൻ ചേട്ടനെ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ധ്യാൻ ശ്രീനിവാസന്റെ ഒരു സിനിമ വെച്ചെങ്കിലും തിയേറ്ററിൽ കാണാൻ സാധിക്കും. അടുത്ത വെള്ളിയാഴ്ചയും ഉണ്ട്, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. പിന്നെ ഷോർട്ട് ആയിട്ട് വെള്ളി എന്ന് വിളിക്കുമെന്നായിരുന്നു പ്രയാഗയുടെ വാക്കുകൾ.
അതേസമയം ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ രാജു ജോസഫായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. രഞ്ജി പണിക്കർ, ജോണി ആന്റണി, സുധീർ കരമന, സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം, ശ്രീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Discussion about this post