തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് 19 കേസുകൾ വർദ്ധിക്കുന്നു. പ്രതിദിനം 20 മുതൽ 30 വരെ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് എല്ലാ ജില്ലകൾക്കും പൊതുനിർദ്ദേശം നൽകി.
കോവിഡിന്റെ രോഗലക്ഷണങ്ങളുമായി എത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് നിർദ്ദേശം. വിട്ട് മാറാത്ത പനിയോ കോവിഡിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടാൻ ആരോഗ്യവകുപ്പ് പൊതുജനങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശമുണ്ട്.
നിലവിൽ 64 പേരാണ് കോവിഡ് വ്യാപിച്ച് ചികിത്സയിലുള്ളത്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനുള്ള സാദ്ധ്യത കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. അതേസമയം സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
Discussion about this post