ഭോപ്പാൽ: മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ.
2023 മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി ജെ പി ക്കു വിജയം പ്രവചിച്ച് ഭൂരിപക്ഷം എക്സിറ്റ് പോളുകൾ. ബി.ജെ.പിക്ക് 140 മുതൽ 162 സീറ്റുകളും കോൺഗ്രസിന് 68-90 സീറ്റുകളും ലഭിക്കുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ വ്യക്തമാക്കി.
റിപ്പബ്ലിക് ടിവി-മാട്രൈസിന്റെ എക്‌സിറ്റ് പോൾ പ്രകാരം ബിജെപിക്ക് 118 മുതൽ 130 വരെ സീറ്റുകൾ ലഭിക്കും. കോൺഗ്രസ് 97-107 സീറ്റുകളിൽ വിജയിക്കുമെന്നും മറ്റ് പാർട്ടികൾക്ക് 0-2 വരെ ലഭിക്കുമെന്നുമാണ് റിപ്പബ്ലിക്ക് ടി വി നടത്തിയ എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്
ടുഡേയ്സ് ചാണക്യ എക്‌സിറ്റ് പോൾ, 230 അംഗ നിയമസഭയിൽ 151 സീറ്റുകളുമായി ബിജെപിക്ക് വൻ വിജയം ആണ് പ്രവചിക്കുന്നത് . പ്രതിപക്ഷമായ കോൺഗ്രസിന് വെറും 74 സീറ്റും മറ്റുള്ളവർക്ക് അഞ്ച് സീറ്റും മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് അവർ പുറത്തു വിടുന്ന ഫലങ്ങൾ
അതെ സമയം ഡിസംബർ 3ലെ ഫലം ഏതു പക്ഷത്തേക്കും മാറി മറയാമെന്ന് ജൻ കി ബാത്ത് നടത്തിയ എക്സിറ്റ് പോളുകൾ പറയുന്നത് . കോൺഗ്രസിന് 102-125 സീറ്റുകളും ഭരണകക്ഷിയായ ബിജെപിക്ക് 100-123 സീറ്റുകളും മറ്റുള്ളവർക്ക് അഞ്ച് സീറ്റുകളും പ്രവചിക്കുന്നു.
ഈ കഴിഞ്ഞ നവംബർ 7 നാണ് മിസോറാം, ഛത്തിസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നത്.
ഞങ്ങൾ വിജയിക്കുമെന്ന് തുടക്കം മുതലേ അറിയാമായിരുന്നു, നമ്മുടെ സഹോദരിമാരും മരുമക്കളും കാണിക്കുന്ന സ്നേഹവും വാത്സല്യവും വളരെ വലുതാണ്. ചില സമയങ്ങളിൽ, പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ഞങ്ങളുടെ റാലികളിൽ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും “കടുത്ത പോരാട്ടം” എന്നൊന്ന് കാണാനേ ഇല്ലായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരിമാർ നമ്മുടെ പാതയിൽ നിന്ന് എല്ലാ മുള്ളുകളും നീക്കം ചെയ്തു,” മധ്യപ്രദേശ് പ്രധാനമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി പ്രസിഡന്റ് ജെ പി നദ്ദ എന്നിവർക്ക് വിജയത്തിലുള്ള പങ്ക് എടുത്തു പറഞ്ഞ ചൗഹാൻ സംസ്ഥാന സർക്കാരിന്റെ നയങ്ങളും വിജയത്തിൽ ഒരു പങ്കു വഹിച്ചെന്ന് വ്യക്തമാക്കി
Discussion about this post