കോട്ടയം: കേരളത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കേരളമെന്നും അവര്‍ പറഞ്ഞു.
കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ് ഘടകക്ഷികളുമായി സോണിയ നടത്തിയ കൂടിക്കാഴ്ചയിലാണ് പാര്‍ട്ടിയ്ക്കത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയത്.
സോണിയ ഗാന്ധിയെ കണ്ട് കേരള കോണ്‍ഗ്രസും ലീഗും നേതൃത്വത്തിനോടുള്ള അതൃപ്തി അറിയിച്ചു. കോണ്‍ഗ്രസിലെ ഐക്യം ശക്തിപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നായിരുന്നു ഇരു കക്ഷികളുടെയും പ്രധാന ആവശ്യം. യുഡിഎഫിലെ ഐക്യം മെച്ചപ്പെടുത്തണമെന്ന് സോണിയയോട് ലീഗ് ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കെ.എം. മാണി സോണിയ ഗാന്ധിയെ അറിയിച്ചു. കോണ്‍ഗ്രസിലെ ഐക്യം ശക്തിപ്പെടുത്തണമെന്ന് മാണി ആവശ്യപ്പെട്ടു.
Discussion about this post