മാവേലിക്കര: മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മാവേലിക്കര മാങ്കാംകുഴിയിലാണ് നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം. മലയിൽ പടീറ്റേതിൽ വിജീഷ് -ദിവ്യ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.
കുട്ടി മുറുക്ക് സ്വയം എടുത്തു കഴിക്കുകയായിരുന്നു എന്നാണ് വീട്ടുകാർ നൽകുന്ന വിവരം. തൊണ്ടയിൽ മുറുക്ക് കുടുങ്ങിയെന്ന് മനസിലായതോടെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വെളളിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
ഇരട്ടമക്കളിൽ ഒരാളായിരുന്നു വൈഷ്ണവ്. സംസ്‌കാരം പിന്നീട് നടക്കും.
Discussion about this post