വാഷിംഗ്ടൺ: 2020 ലെ തിരഞ്ഞെടുപ്പ് തോൽവി മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണത്തിന്മേൽ ഉള്ള കേസ് തള്ളിക്കളയാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ അപേക്ഷ നിരസിച്ച് അമേരിക്കൻ കോടതി. പ്രസിഡന്റ് എന്ന നിലയിൽ സ്വീകരിച്ച നടപടികൾ കാരണം വന്ന ക്രിമിനൽ കുറ്റാരോപണങ്ങളിൽ നിന്ന് ഡൊണാൾഡ് ട്രംപിന് മാറി നിൽക്കാനാകില്ലെന്നും എന്ന് ഫെഡറൽ ജഡ്ജ് വെള്ളിയാഴ്ച പറഞ്ഞു.
സ്ഥാനമൊഴിഞ്ഞ യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ക്രിമിനൽ കുറ്റം ചുമത്താൻ കഴിയില്ലെന്ന നിഗമനത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് വാഷിംഗ്ടണിലെ ജില്ലാ ജഡ്ജി താന്യ ചുട്കൻ വിധിച്ചത്.
ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന അമേരിക്കൻ ചരിത്രത്തിലെ ആദ്യ പ്രസിഡന്റാണ് ട്രംപ്. അതിനാൽ തന്നെ മറ്റേതൊരു പൗരനെയും പോലെ പ്രസിഡന്റുമാർക്കെതിരെയും കുറ്റകൃത്യങ്ങൾ ചുമത്താമെന്ന് സ്ഥിരീകരിക്കുന്ന ഒരു യുഎസ് കോടതിയുടെ ആദ്യ വിധിയാണ് ചുട്കന്റെ വിധി.
നിലവിൽ 2024-ലെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ മത്സരത്തിൽ ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന ട്രംപ് വിധിക്കെതിരെ ഉടനടി അപ്പീൽ കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്, അടുത്തത് അപ്പീൽ കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും കേസ് നടത്താമെന്നിരിക്കെ, വിചാരണ പരമാവധി വൈകിപ്പിക്കാൻ തന്നെയായിരിക്കും ട്രംപ് പക്ഷം ശ്രമിക്കുക.
അമേരിക്കൻ പ്രസിഡന്റ സ്ഥാനത്തേക്ക് രണ്ടാമതൊരിക്കൽ കൂടി മത്സരിക്കുന്ന ട്രംപ് നിലവിൽ 4 ക്രിമിനൽ കേസുകൾ ആണ് നേരിടുന്നത്. തന്റെ പ്രചാരണത്തിനെതിരെ ഭരണപക്ഷം നടത്തുന്ന രാഷ്ട്രീയ പകപോക്കലാണ് ഇതെന്നാണ് ട്രംപ് വാദിക്കുന്നത്.
സിവിൽ വ്യവഹാരങ്ങളിൽ നിന്ന് യുഎസ് പ്രസിഡന്റുമാർ അനുഭവിക്കുന്ന ഇമ്മ്യൂണിറ്റി ക്രിമിനൽ കുറ്റങ്ങൾ ക്കും ബാധകമാക്കണമെന്ന് ട്രംപിന്റെ അഭിഭാഷകർ വാദിച്ചപ്പോൾ ട്രംപിന്റെ വാദം യു.എസ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്നതാണെന്നും ഇത് യു.എസ് പ്രസിഡന്റിനെ നിയമത്തിന് മുകളിൽ നിർത്തുന്ന വാദമാണെന്നും എതിർപക്ഷവും നിലപാടെടുത്തു. ഈ നിലപാടാണ് ഇപ്പോൾ ജഡ്ജ് അംഗീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റുമാർ നിയമത്തിന് മുകളിൽ അല്ല എന്നാണ് ഫെഡറൽ കോടതി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്
Discussion about this post