ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ സംഖ്യ ആദ്യമായി നൂറുകോടി കടന്നു. ടെലകോം അധികൃതരാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇതോടെ ലോകത്ത് ചൈന കഴിഞ്ഞാല്‍ നൂറുകോടിയിലേറെ മൊബൈല്‍ വരിക്കാരുള്ള രാജ്യമായി ഇന്ത്യ മാറി.
നമ്മളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന വലിയ നേട്ടമാണിത്. ശാക്തീകരിക്കപ്പെടുന്ന ഇന്ത്യയെയും ടെക് പ്രേമികളുടെ ഇന്ത്യയെയുമാണ് ഇത് കാട്ടിത്തരുന്നത്. ഇത് ഡിജിറ്റല്‍ ഇന്ത്യയ്ക്ക് കൂടുതല്‍ ആക്കം നല്‍കുമെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
മൊബൈല്‍ ഹാന്‍ഡ്സെറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും, വിവിധ ടെലകോം കമ്പനികള്‍ തമ്മില്‍ നടക്കുന്ന ശക്തമായ മത്സരവും, സാധാരണക്കാര്‍ക്കും മൊബൈല്‍ ഉപയോഗം താങ്ങാന്‍ പറ്റുന്ന സ്ഥിതിയുണ്ടാക്കി. അതാണ് മൊബൈല്‍ വരിക്കാരുടെ സംഖ്യ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കിയത്.
2015 സെപ്റ്റംബര്‍ അവസാനം 99.67 കോടിയായിരുന്നു ഇന്ത്യയില്‍ മൊബൈല്‍ വരിക്കാരുടെ എണ്ണം. ഒക്ടോബര്‍ അവസാനത്തോടെ അത് നൂറുകോടിയെന്ന നാഴികക്കല്ല് പിന്നിട്ടു.
Discussion about this post