തിരുവനന്തപുരം; സംസ്ഥാന വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന വ്യവസായങ്ങളിൽ ഒന്നാണ് മദ്യവിൽപ്പന. എന്നാൽ മദ്യവിൽപ്പന അനുവദിക്കാത്ത ദിവസങ്ങളും ഇന്ത്യയിൽ ഉണ്ട്. മദ്യവിൽപ്പന നിരോധിച്ച ദിവസങ്ങളെ സാധാരണയായി ഡ്രൈ ഡേകൾ എന്നാണ് അറിയപ്പെടുന്നത്.
മതപരമായ ഉത്സവങ്ങളിലും ദേശീയ അവധി ദിവസങ്ങളിലും തിരഞ്ഞെടുപ്പ് ദിവസങ്ങളിലും ആണ് സാധാരണയായി ഡ്രൈ ഡേ ആചരിക്കപ്പെടുന്നലെത്. സംസ്ഥാനത്ത് എല്ലാ മാസം ഒന്നാം തിയതിയും ഡ്രൈ ഡേ ആയിരിക്കും. ക്രിസ്മസ് ദിനത്തിൽ അതായത് ഡിസംബർ 25 ന് രാജ്യത്തെ മദ്യ ഷോപ്പുകൾ അടഞ്ഞുകിടക്കും. മതപരമായ ആഘോഷ ദിനമായതുകൊണ്ടാണ് ക്രിസ്മസ് ദിനത്തിൽ ഡ്രൈ ഡേ ആചരിക്കുന്നത്.
ദേശീയ അവധിയുളള ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ മദ്യ വിൽപ്പന ശാലകളും അടച്ചിടും. ഇന്ത്യയിൽ പ്രധാനമായും മൂന്ന് ദേശീയ അവധികൾ ഉണ്ട്. റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി തുടങ്ങിയവയാണ് ദിവസങ്ങൾ. അതേസമയം ഡ്രൈ ഡേ അല്ലാതെ ഇന്ത്യയിൽ മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുളള സംസ്ഥാനങ്ങളും ഉണ്ട്. ഗുജറാത്ത്, ബീഹാർ, മണിപ്പൂർ, മിസോറാം. ലക്ഷദ്വീപ് എന്നിവ മദ്യനിരോധന പ്രദേശങ്ങളാണ്.
Discussion about this post