ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ, ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജനവിധി അംഗീകരിക്കുന്നുവെന്നും പൂർവാധികം ആത്മാർത്ഥതയോടെ രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും ഗെഹ്ലോട്ട് പറഞ്ഞു.
199 അംഗ രാജസ്ഥാൻ നിയമസഭയിൽ 115 സീറ്റുകളിൽ വിജയിച്ചാണ് ബിജെപി കോൺഗ്രസിൽ നിന്നും അധികാരം പിടിച്ചെടുത്തത്. 69 സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ബാക്കി 15 സീറ്റുകളിൽ ഭാരത് ആദിവാസി പാർട്ടി, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, സ്വതന്ത്രർ എന്നിവരാണ് വിജയിച്ചത്. സിപിഎമ്മിന് ആകെ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടമായി.
അതേസമയം, ‘മാജിക്’ അവസാനിച്ചു, രാജസ്ഥാൻ മാന്ത്രികന്റെ മന്ത്രവാദത്തിൽ നിന്ന് പുറത്തുവന്നു‘ എന്നാണ് കോൺഗ്രസിന്റെ പരാജയത്തെ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വിശേഷിപ്പിച്ചത്. സ്ത്രീകളുടെ അഭിമാനത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയാണ് ജനം വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post