ഹൈദരാബാദ്: സ്വന്തം തട്ടകമായ ജൂബിലി ഹിൽസിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ മുഹമ്മദ് അസ്ഹറുദ്ദീന് തെലങ്കാനയിലെ കന്നിയങ്കത്തിൽ ദയനീയ പരാജയം. സിറ്റിംഗ് എം എൽ എയും ബി ആർ എസ് സ്ഥാനാർത്ഥിയുമായ മഗന്തി ഗോപിനാഥിനോട് 16,000 വോട്ടുകൾക്കാണ് അസ്ഹർ പരാജയപ്പെട്ടത്. ഗോപിനാഥ് 80,549 വോട്ടുകൾ നേടിയപ്പോൾ 64,212 വോട്ടുകളാണ് അസ്ഹറിന് നേടാൻ സാധിച്ചത്.
2009ൽ കോൺഗ്രസിൽ ചേർന്ന ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ മൊറാദാബാദ് മണ്ഡലത്തിൽ നിന്നും വിജയിക്കാൻ അസ്ഹറുദ്ദീന് സാധിച്ചിരുന്നു. എന്നാൽ, 2014ൽ രാജസ്ഥാനിൽ നിന്നും വീണ്ടും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
2018ൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റായി അസ്ഹറുദ്ദീൻ നിയമിതനായി. എന്നാൽ ആ വർഷം നിയമസഭയിലേക്കോ 2019ൽ ലോക്സഭയിലേക്കോ കോൺഗ്രസ് അസ്ഹറിനെ പരിഗണിച്ചിരുന്നില്ല. ഇക്കുറി സീറ്റ് നൽകിയപ്പോൾ, അധികാര നേട്ടത്തിനിടയിലും അസ്ഹറിന്റെ പരാജയം കോൺഗ്രസിന് തിരിച്ചടിയായി.
Discussion about this post