ന്യൂഡൽഹി: ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമ്മേളനം മികച്ച രീതിയിൽ മുന്നോട്ട് പോകാനായി എല്ലാ എംപിമാരുടെയും സഹകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുഷ്ടശക്തികളെ രാജ്യം തിരസ്‌കരിച്ചു. പാർലമെന്റിന്റെ സെഷൻ ആരംഭിക്കുന്നതിന് മുൻപ് എംപിമാരുമായി സംസാരിച്ചു. എല്ലാവരുടെയും സഹകരണം വേണമെന്ന് ആവശ്യപ്പെട്ടു. ഇക്കുറിയും എല്ലാ നടപടിക്രമങ്ങളും മുറപോലെ നടത്തും. രാജ്യത്തിന്റെ വികസനം ശക്തിപ്പെടുത്താനും ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാനും ജനാധിപത്യത്തിന്റെ ശ്രീകോവിൽ കൂടിയേ തീരു എന്ന് ഒരിക്കൽ കൂടി എംപിമാരെ ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആളുകളുടെ വികസനം എന്ന് വാക്ക് പാലിക്കപ്പെടുമ്പോൾ ഭരണവിരുദ്ധ വികാരം മായ്ക്കപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരുന്നു. ആളുകളുടെയും രാജ്യത്തിന്റെയും വികസനത്തിനായി പ്രവർത്തിക്കാൻ ഏറെ പ്രചോദനം നൽകുന്ന ഫലമായിരുന്നു ഉണ്ടായിരുന്നത്. സാധാരണക്കാരുടെയും, പാവങ്ങളുടെയും, യുവാക്കളുടെയും കർഷകരുടെയുമെല്ലാം പിന്തുണയാണ് വിജയത്തിലേക്ക് നയിച്ചത് എന്നും മോദി പറഞ്ഞു.
Discussion about this post