ഡല്‍ഹി: പാക് ഗായകന്‍ അദ്‌നാന്‍ സാമിയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. മുതല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിന് അനുമതി നല്‍കി. നാളെ മുതലാണ് പൗരത്വം നിലവില്‍ വരികയെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ശിവസേന അടക്കമുള്ളവരുടെ പ്രതിഷേധത്തെ അവഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് പൗരത്വം നല്‍കാന്‍ തീരുമാനമായത്. 2001 മുതല്‍ ഇന്ത്യയില്‍ തുടരുന്ന അദ്‌നാന്‍ സമിക്ക് 1955ലെ ഇന്ത്യന്‍ സിറ്റിസന്‍ഷിപ്പ് ആക്ട് സെക്ഷന്‍ 6 പ്രകാരമാണ് പൗരത്വം നല്‍കിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരത്വത്തിനായി ശ്രമിക്കുകയായിരുന്നു. ഓഗസ്റ്റില്‍ ഇന്ത്യയിലെ വിസ കാലാവധി കഴിഞ്ഞ അദ്‌നാന്‍ സമി പാകിസ്ഥാന്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് ഇന്ത്യയില്‍ തുടരാന്‍ സമിക്ക് അനുമതി നല്‍കിയിരുന്നു.
Discussion about this post