ഇന്ത്യയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട്. ബ്ലൂഓഷന് മാര്‍ക്കറ്റ് ഇന്റലിജെന്സിന്റേതാണ് റിപ്പോര്‍ട്ട്. 34 ലക്ഷം ട്വീറ്റുകളാണ് മോദിയെക്കുറിച്ച് ഈ വര്‍ഷമുണ്ടായത്.
27 ലക്ഷത്തിലേറെ ട്വീറ്റുകളുമായി ബോളിവുഡ് നടന് സല്മാന് ഖാനാണ് രണ്ടാമത്. ഇന്ത്യ-പാക് ക്രിക്കറ്റ് ലോകകപ്പാണ് മൂന്നാം സ്ഥാനത്ത്- 17 ലക്ഷം ട്വീറ്റുകള്‍. ഐ.പി.എല്ലിനെക്കുറിച്ച് 15 ലക്ഷം ട്വീറ്റുകളും അസഹിഷ്ണുത വിഷയത്തില്‍ എട്ട് ലക്ഷം ട്വീറ്റുകളും ഉണ്ടായെന്നാണ് കണക്ക്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ ഏറെപ്പേരും ആശ്രയിച്ചത് ട്വിറ്ററിനെയാണെന്നും പഠനം വെളിപ്പെടുത്തുന്നു.
റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അതിത്ഥിയായെത്തിയത്, ലോക നേതാക്കളുമായുള്ള തുടര്‍ച്ചയായ സന്ദര്‍ശനങ്ങള്‍, മെയ്ക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുടെ മേധാവികളുമായുള്ള ചര്‍ച്ചകള്‍ എന്നിവയെല്ലാം മോദിയെക്കുറിച്ചുള്ള ട്വീറ്റുകളായി. ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് എന്നിവയും മോദിയെ ചര്‍ച്ചാ വിഷയമാക്കി.
Discussion about this post